ദൈവവുമായി ചേർന്ന ഒരു കൂട്ടിക്കെട്ടൽ എന്ന പരിമിതമായ അർത്ഥമുള്ള അകെദാ എന്ന ഹീബ്രു വാക്കാണ് ഈ കൗൺസിലിംഗ് ക്ലാസിനു നാമമായി കൊടുത്തിരിക്കുന്നത്. ഭൗതികസമൃദ്ധി വളരെയുണ്ടായെങ്കിലും മാനസിക സംഘർഷങ്ങൾ വർദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നതുകൊണ്ടുതന്നെ കൗൺസിലിംഗിന് വളരെ പ്രാധാന്യം ലഭിച്ചിരിക്കുന്നു. കൗൺസിലിംഗ് ഒരു പ്രത്യേക വിഭാഗത്തിലുള്ളവർ മാത്രം വൈദഗ്ധ്യം നേടേണ്ടതല്ല. അന്യോന്യമുള്ള മനുഷ്യബന്ധങ്ങൾ സുദൃഢവും ആരോഗ്യകരവുമാക്കുവാൻ സാധാരണക്കാരായ മനുഷ്യരും ചില നല്ല പാഠങ്ങൾ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. ദൈവത്തോടും പ്രകൃതിയോടും അപരനോടും സ്വയത്തോടും നല്ല ബന്ധം സ്ഥാപിക്കുമ്പോഴാണ് ഒരു വ്യക്തി മനസികാരോഗ്യമുള്ള ആളായിത്തീരുന്നത്. ആ വഴിക്കുള്ള ചിന്തകൾ പകർന്നുനല്കാനായി ഒരു ഓൺലൈൻ കൗൺസിലിംഗ് പഠനക്ലാസ് തുടങ്ങാൻ ആഗ്രഹിക്കുന്നു.