ബ. അച്ചാ,
അച്ചൻ ആരംഭിച്ച കൗൺസലിംഗ് കോഴ്സിന്റെ ആദ്യ ബാച്ചിൽ ചേർന്ന് പഠിക്കുവാൻ ഭാഗ്യം ലഭിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. അതിന് ഇടയാക്കിയ ദൈവത്തെ മഹത്വപ്പെടുത്തുന്നു.
8 ക്ലാസ്സുകളിലായി ക്രമീകരിച്ച അച്ചന്റെ കൗൺസലിംഗ് കോഴ്സ് ഏറെ പ്രയോജനകരവും, വിജ്ഞാനപ്രദവും ആയിരുന്നു.
കാലാകാലങ്ങളിലായി മനസ്സിൽ രൂപപ്പെടുത്തിയതും, അതനുസരിച്ച് ശരി എന്ന് ചിന്തിക്കുകയും, പെരുമാറുകയും ചെയ്തിരുന്ന എനിക്ക് അച്ചന്റെ ക്ലാസ്സ് മൂലം എന്റെ പല ”ശരി’കളും തിരുത്തുവാനും പുന:ക്രമീകരിക്കുവാനും സാധിച്ചു. സ്നേഹപൂർവ്വം നൽകിയ ഉൾവെളിച്ചത്തിനായി ദൈവനാമത്തിൽ നന്ദി.
താമസിയാതെ ആരംഭിക്കുന്ന advanced Course ലും ചേർന്ന് പഠിക്കുവാൻ ആഗ്രഹമുണ്ട്.
ക്ലാസ്സിനേക്കാൾ ഉപരി ഇതൊരു കൂട്ടായ്മ ആയിരുന്നു എന്നത് ഏറെ സന്തോഷം തരുന്നു.
അച്ചന്റെ ഈ സംരംഭത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു.
പ്രാർത്ഥനയിൽ ഓർക്കണമെ .
വിനയപൂർവ്വം,